മസ്തിഷ്ക ജ്വരം; ഓസീസ് മുൻ ക്രിക്കറ്റര്‍ ഡാമിയൻ മാര്‍ട്ടിൻ കോമയില്‍

d

വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്.മെനിഞ്ചൈറ്റിസ് ബാധിച്ച ഡാമിയന്‍ ദിവസങ്ങളായി കോമയിലാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

മസ്തിഷ്ക ജ്വരത്തെ തുടർന്ന് വെറ്ററൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ (54) കോമയില്‍. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്.മെനിഞ്ചൈറ്റിസ് ബാധിച്ച ഡാമിയന്‍ ദിവസങ്ങളായി കോമയിലാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാമിയന്‍ മാര്‍ട്ടിന്‍. 54 കാരനായ ഡാമിയന്‍ കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആയാസരഹിതമായ സ്‌ട്രോക്ക് പ്ലേ ആയിരുന്നു അദ്ദേഹത്തിന്റെ ശക്തി. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റിംഗില്‍ അദ്ദേഹത്തിന്റെ ശരാശരി 46.37 ആയിരുന്നു.

tRootC1469263">

1992-93 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്ബരയിലൂടെയാണ് ഡാമിയന്റെ ക്രിക്കറ്റ് അരങ്ങേറ്റം. ഡീന്‍ ജോണ്‍സിന് പകരക്കാരനായി 21-ാം വയസ്സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 23-ാം വയസ്സില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു.

2005 ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 165 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 13 സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 2006-07 ലെ ആഷസ് പരമ്ബരയില്‍ അഡലെയ്ഡ് ഓവലിലായിരുന്നു അവസാന മത്സരം. പിന്നീട് കമന്ററിയിലേക്കും അദ്ദേഹം കടന്നു.

208 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ച താരത്തിന്റെ ആവറേജ് 40.08 ആയിരുന്നു. ഓസ്‌ട്രേലിയ ലോകകപ്പ് നേടിയ 1999, 2003 വര്‍ഷങ്ങളില്‍ ടീമില്‍ ഡാമിയന്‍ മാര്‍ട്ടിനുമുണ്ടായിരുന്നു. 2003 ല്‍ ഇന്ത്യക്കെതിരായ ഫൈനല്‍ മത്സരത്തില്‍ 88 റണ്‍സാണ് താരം നേടിയത്. 2006 ല്‍ ഓസ്‌ട്രേലിയ ചാമ്ബ്യന്‍സ് ട്രോഫി നേടിയപ്പോഴും ഡാമിയന്‍ ടീമിലുണ്ടായിരുന്നു.ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗില്‍ക്രിസ്റ്റ് കുറിച്ചു. ഡാമിയന് മികച്ച ചികിത്സയാണ് ലഭ‍്യമാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പങ്കാളി അമാൻഡ വ‍്യക്തമാക്കി.

Tags