അൽപം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി ; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

Dhoni says his life mantra is to do a little more; Cricketer shares his life story through Dhoni App
Dhoni says his life mantra is to do a little more; Cricketer shares his life story through Dhoni App

ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. www.dhoniapp.com

മുംബൈ:  ക്രിക്കറ്റ് താരം ധോണിയുടെ ആരാധകർക്കായി സജ്ജമാക്കിയ ധോണി ആപ്പിൽ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോൾ ഏറെ ആവേശത്തോടെയാണ് ഫാൻസ് ആപ്പിനെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ പോഡ്കാസ്റ്റ് ട്രെൻഡായതോടെ ധോണി ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണവും വർദ്ധിച്ചു.

വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകൾ, സംരംഭക ജീവിതം, പരാജയങ്ങൾ , ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി  ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു. റാഞ്ചിയിൽ നിന്നും ലോകവേദിയിൽ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന കഥയും ചപ്പൽ ദിനങ്ങളും റെയിൽവേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പഥവിയിലേക്കുള്ള തന്റെ ദീർഘയാത്ര ഇവയെല്ലാം ധോണി ആരാധരുമായി പങ്കുവെക്കുന്നുണ്ട്. ലോകം കണ്ട മികച്ച ക്രിക്കറ്ററുടെ ജീവിതകഥ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിൾഐഡിയാണ് ധോണിയുടെ ഫാൻസിനായി ധോണിആപ്പ് പുറത്തിറക്കിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും ഫാൻസിനുമായി ഒരു ആപ്പ് പുറത്തിറക്കുന്നത്. ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോയുമാണ് ആപ്പിൽ ലഭിക്കുക. നേരത്തെ മുംബൈയിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ എംഎസ് ധോണി തന്നെയാണ് ഫാൻസ് ആപ്പ് പുറത്തിറക്കിയത്. മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും മുഖ്യാതിഥിയായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. www.dhoniapp.com.

Tags