2028 ഒളിമ്പിക്‌സിലെ ക്രിക്കറ്റ് വേദി പ്രഖ്യാപിച്ചു

Cricket venue at 2028 Olympics announced
Cricket venue at 2028 Olympics announced

2028ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഇനമാക്കിയിരിക്കുകയാണ്.ഒളിമ്പിക്സ് സംഘാടകർ ക്രിക്കറ്റ് വേദി പ്രഖ്യാപിച്ചിട്ടുണ്ട് . അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് ആണ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലെ പൊമോണയിലുള്ള ഫെയര്‍ഗ്രൗണ്ട്‌സിലെ പ്രത്യേക വേദിയില്‍ ആണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.

ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി ആണ് പൊമോണ സ്ഥിതിചെയ്യുന്നത്. ഔദ്യോഗികമായി ഫെയര്‍പ്ലെക്‌സ് എന്നറിയപ്പെടുന്ന ഫെയര്‍ഗ്രൗണ്ട്‌സ് 500 ഏക്കര്‍ വിസ്തൃതിയുള്ള സമുച്ഛയമാണ്. 1922 മുതല്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി ഫെയര്‍ ഇവിടെ നടക്കുന്നുണ്ട്.

2028 ജൂലൈ 14 മുതല്‍ 30 വരെയാണ് ഒളിമ്പിക്‌സ് നടക്കുക. 1900ല്‍ ആണ് ഏറ്റവും ഒടുവിൽ ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നത്. അന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സുമായിരുന്നു അവസാന മത്സരം. 2028ൽ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന മത്സരം ആയിരിക്കും ഉണ്ടാകുക. ഈ കായിക ഇനത്തിന് 90 അത്‌ലറ്റ് ക്വാട്ട അനുവദിച്ചിട്ടുണ്ട്. അതായത് ഓരോന്നിനും 15 കളിക്കാരുടെ സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കും. യോഗ്യതാഘട്ടവും കട്ട്-ഓഫുകളും ഇതുവരെ തീരുമാനിച്ചിട്ടില്ല.
 

Tags