സി.കെ. നായിഡു ട്രോഫി : ഏദൻ ആപ്പിൾ ടോമിന് അഞ്ച് വിക്കറ്റ്, ത്രിപുര 198 റൺസിന് പുറത്ത്

C.K. Naidu Trophy: Eden Apple Tom takes five wickets, Tripura bowled out for 198 runs
C.K. Naidu Trophy: Eden Apple Tom takes five wickets, Tripura bowled out for 198 runs


അഗർത്തല: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ത്രിപുരയെ 198 റൺസിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമിൻ്റെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്.

tRootC1469263">

ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളർമാർ മികച്ച തുടക്കമാണ് നല്കിയത്. ഓപ്പണർ ദീപ്ജോയ് ദേബിനെ  ഏദൻ ആപ്പിൾ ടോമും മൂന്നാമനായെത്തിയ സപ്തജിത് ദാസിനെ അഖിനും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് 17 റൺസെന്ന നിലയിലായിരുന്നു ത്രിപുര. ഹൃതുരാജ് ഘോഷും ആനന്ദ് ഭൌമിക്കും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. ഹൃതുരാജ് 29ഉം ആനന്ദ് 25ഉം റൺസെടുത്തു. ഏദൻ ആപ്പിൾ ടോമും അഖിനും ചേർന്ന് മധ്യനിരയെ തകർത്തെറിഞ്ഞതോടെ മല്സരത്തിൽ കേരളം പിടിമുറുക്കി. വെറും 39 റൺസെടുക്കുന്നതിനിടെയാണ് ത്രിപുരയുടെ ഏഴ് വിക്കറ്റുകൾ വീണത്. എന്നാൽ അവസാന വിക്കറ്റിൽ ഇന്ദ്രജിത് ദേബ്നാഥും  സൌരവ് കറും ചേർന്ന് നേടി 99 റൺസ് ത്രിപുരയ്ക്ക് തുണയായി. 66 റൺസെടുത്ത് ഇന്ദ്രജിത് റണ്ണൌട്ടായതോടെ 198 റൺസിന് ത്രിപുരയുടെ ഇന്നിങ്സിന് അവസാനമായി. സൌരവ് കർ 23 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം അഞ്ചും അഖിൻ മൂന്നും അഹ്മദ് ഇമ്രാൻ ഒരു വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അഞ്ച് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒമർ അബൂബക്കർ പൂജ്യത്തിനും ക്യാപ്റ്റൻ  അഭിഷേക് നായർ അഞ്ച് റൺസിനും പുറത്തായി. 

Tags