കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് ഡിസംബർ 31മുതൽ തളിപ്പറമ്പിൽ ; കാണികൾക്ക് നറുക്കെടുപ്പിലൂടെ മഹീന്ദ്ര താർ സമ്മാനം

Caribbean Football Fest to be held in Taliparamba starting December 31; a Mahindra Thar to be won by a spectator through a lucky draw.

 തളിപ്പറമ്പ് : കരീബിയൻസ് ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ കരീബിയൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ അഞ്ചാമത് എസ്.എഫ്.എ അഖിലേന്ത്യാ ടൂർണമെന്റ് 'കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ്' ഡിസംബർ 31ന് തളിപ്പറമ്പിൽ തുടക്കമാവും. ടൂർണമെന്റിന്റെ ഭാഗമായി കാണികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുന്നത് മഹീന്ദ്ര താർ വാഹനമാണ്.

കരീബിയൻ സ്പോർട്ടിംഗ് ക്ലബ്ബിന്റെ കീഴിൽ സംഘടിപ്പിക്കുന്ന കെ പി അസൻ ഹാജി സ്മാരക അഞ്ചാമത് സ്വർണ്ണ കപ്പിന് വേണ്ടിയുള്ള എസ് എഫ് എ അഖിലേന്ത്യാ ടൂർണമെന്റിന് ഡിസംബർ 31ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ തുടക്കമാവും. 24 ടീമുകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. കഴിഞ്ഞതവണ കളത്തിൽ ഉണ്ടായിരുന്ന എട്ട് പ്രാദേശിക ടീമുകൾക്കൊപ്പം യുണൈറ്റഡ് എഫ് സി അള്ളാകുളം, 1940 സ്ഥാപിതമായ റിക്രിയേഷൻ സ്പോർട്സ് ക്ലബ് എന്നിവയും  ഇത്തവണ ബൂട്ട് അണിയും. 

6000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഇരുമ്പ് ഗാലറിയും 400 പേർക്കുള്ള റോസ് റോസ്ട്രം 200 പേർക്കുള്ള ഫാമിലി ലോഞ്ച്,വനിതകൾക്ക് പ്രേത്യേകമായി പിങ്ക് ഗാലറിയും ഉണ്ടാകും. ഫെസ്റ്റിന്റെ പാസ്  എടുക്കുന്നവരിൽ നിന്നും നറുക്കിട്ട് എടുക്കുന്ന ഭാഗ്യശാലിക്ക് മഹീന്ദ്ര താർ വാഹനമാണ് സമ്മാനമായി നൽകുന്നത്. രണ്ടുതവണ സംസ്ഥാനത്ത് മികച്ച ടൂർണമെന്റും രണ്ടുതവണ ജില്ലയിലെ മികച്ച ടൂർണമെന്റും ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരി 24നാണ് കലാശപോര് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ക്ലബ് ചെയർമാൻ സൂപ്പർ സിദ്ദിഖ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ വി മുഹമ്മദ് കുഞ്ഞി, ജസീം വലിയകത്ത്, കെ ഇക്ബാൽ , ഇ കെ ശുഹൈബ്,പി എം മുത്താലീബ് എന്നിവർ പങ്കെടുത്തു.

Tags