'ക്യാപ് നമ്പർ 278, സൈനിംഗ് ഓഫ്'; വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ

'Cap number 278, signing off'; Former Indian captain Ajinkya Rahane announces retirement

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം തിരശ്ശീലയിട്ടത്. പ്രശസ്തമായ 2020-21 ബോർഡർ -ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ച താരം സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.

”ക്യാപ് 278 സൈനിങ് ഓഫ് ” എന്ന ആമുഖത്തോടെ ആരംഭിച്ച വിരമിക്കൽ വിഡിയോയിൽ തനിക്ക് വർഷങ്ങളായി നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും പ്രതിഭാധനനായ ഇന്ത്യൻ ബാറ്റർ എന്ന് പരക്കെ അറിയപ്പെടുന്ന മുംബൈ സ്വദേശി ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി 20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലിൽ അര ഡസൻ ടീമുകളെ പ്രതിനിധീകരിച്ച താരം 212 മത്സരങ്ങളും കളിച്ചു. 38-കാരനായ താരം ടെസ്റ്റിൽ 5077 റൺസും ഏകദിനത്തിൽ 2962 റൺസും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14000 റൺസുകൾ ആണ് താരത്തിന്റെ സംഭാവന.


 

Tags