കാനറ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി : സിനിമാ താരം അബു സലിം നേതൃത്വം നൽകിയ ടീമിന് വിജയം

google news
abusalim

കണ്ണൂർ: മലയാള സിനിമയിൽ കരുത്തുറ്റ വില്ലൻ വേഷങ്ങൾ പകർന്നാടിയ അബു സലീം കാനറ ബാങ്ക് സംസ്ഥാന നാലാമത് ജേർണലിസ്റ്റ് വോളി ബോൾ ടൂർണ്ണമെന്റിൽ കളത്തിലിറങ്ങിയപ്പോൾ കാണികളിൽ നിന്നും ആർപ്പുവിളിയും നിലയ്ക്കാത്ത കരഘോഷവും മുഴങ്ങി. സിനിമയിലെന്നപോലെ അത്യുജ്ജ്വല ലിഫ്റ്റുകളും സേവുകളും സ്മാഷുകളുമായി മലയാള സിനിമയിലെ യുവ നടൻ ഷിയാസ് കരീം കൈമെയ് മറന്ന് കളിച്ചപ്പോൾ സെലിബ്രേറ്റി ടീമിന്റെ പോരാട്ടം കാണികളെ ത്രസിപിച്ചു.

കാനറ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി : സിനിമാ താരം അബു സലിം നേതൃത്വം നൽകിയ ടീമിന് വിജയം

യുവ തലമുറയിലെ മുൻ നിര താരമായ ബിനീഷ് ബാസ്റ്റിൻ, മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, ദേശീയ പൊലീസ് താരം അശോകൻ , പ്രസ് ക്ളബ്ബ് സെകട്ടറി കെ.വിജേഷ് മുൻ സംസ്ഥാന താരം കമൽ കുമാർ മക്രേരി , ഡോ.പി.പി ബിനീഷ്, സ്പോർട്സ് ഡിവിഷൻ കോച്ച് കെ. പ്രമോദ് എന്നിവർ സെലിബ്രേറ്റി ടീമിനായി വിയർപ്പൊഴുക്കി പോരാടി. ചികിത്സിക്കാൻ മാത്രമല്ല തങ്ങൾക്ക് കളിക്കാനുമറിയാമെന്ന് തെളിയിച്ചു കൊണ്ട് കണ്ണൂർ ഐ.എം.എയ്ക്കു വേണ്ടി കളത്തിലിറങ്ങിയ ഡോക്ടർ ടീമിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് (25-9, 23-25, 15 - 13 ) എന്ന സ്കോറിൽ സെലിബ്രേറ്റി ടീം പ്രദർശന മത്സരത്തിൽ തകർത്തുവിട്ടത്.

കാനറ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി : സിനിമാ താരം അബു സലിം നേതൃത്വം നൽകിയ ടീമിന് വിജയം

എങ്കിലും ഡോക്ടർ വരദരാജൻ ക്യാപ്റ്റനായുള്ള ടീം മുൻനിരയിൽ നിന്നും പൊരുതി കളിച്ച ഡോ. അഗസ്റ്റൻ സ്, ഡോ. അർജുൻ ജിത്ത്, ഡോ. ഡിജേഷ് ദാമോദർ , ഡോ. വിശാൽ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടാം സെറ്റിൽ മേധാവിത്വത്തിനായി കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആവേശ കൊടുമുടി സൃഷ്ടിച്ചു കൊണ്ടു കീഴടങ്ങുകയായിരുന്നു. ആദ്യത്തെ കളിയിൽ കണ്ണൂർ ടൗൺ സ്ക്വയർ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എക്സൈസിനെ തോൽപിച്ചു. സെലിബ്രേറ്റി മത്സരത്തിൽ പങ്കെടുത്തവർക്ക് കണ്ണൂരിന്റെ വീര പുത്രൻ ശൗര്യ ചക്ര കമാൻഡോ പി.വി മനീഷ്, കാനറ ബാങ്ക് കണ്ണൂർ റീജ്യ നൽ ഓഫിസ് എ.ജി.എം എയു രാജേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ആദ്യ മത്സരത്തിനിറങ്ങിയ ടൗൺ സ്ക്വയർ , എക്സൈസ് ടീമുകൾ കേരള ഫുട്ബോൾ മുൻ ക്യാപ്റ്റൻ ബിനീഷ് കിരൺ സമ്മാനദാനം നിർവഹിച്ചു.

Tags