പത്തുപേരുമായി പൊരുതി കാലിക്കറ്റിന് ജയം

Calicut wins after battling with ten men

അവസാന മത്സരത്തില്‍ വിജയിച്ച ടീമില്‍ മാറ്റങ്ങളുമായിയാണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ടീമില്‍ അവസാന മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബയും മനോജിനും പകരമായി ജോബി ജോസഫും ഫ്രഡറിക് അന്‍സാ ബോച്ച്വായും ആദ്യ ഇലവനില്‍ എത്തി. ലവ്‌സംബ ബെഞ്ചിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടീമിലെത്തിയ ബോസ്‌നിയ താരം അസര്‍ കോസിച്ചിനെയും ടീമിലുള്‍പ്പെടുത്തി. 

 കണ്ണൂര്‍ : കടത്താനാടന്‍ അംഗത്തില്‍ പത്തുപേരുമായി പൊരുതി കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റിന്റെ വിജയം. കാലിക്കറ്റിന് വേണ്ടി 15 ാം മിനുട്ടില്‍ ബൊഅസോയാണ് ഗോള്‍ നേടിയത്. നാ്‌ല് മത്സരങ്ങലില്‍ നിന്ന് മൂന്ന് ജയവും ഒരു പെനാല്‍റ്റി വിജയവുമായി 11 പോയിന്റുമായി കാലിക്കറ്റ് ഒന്നാമത്. ഏട്ട് പോയിന്റുമായി കൊച്ചി രണ്ടാമതും. ഏഴ് പോയിന്റുമായി കണ്ണൂര്‍ വാരിയേഴ്‌സുമാണ് മൂന്നാമത്. 

ആദ്യ പകുതി 

അവസാന മത്സരത്തില്‍ വിജയിച്ച ടീമില്‍ മാറ്റങ്ങളുമായിയാണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ടീമില്‍ അവസാന മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബയും മനോജിനും പകരമായി ജോബി ജോസഫും ഫ്രഡറിക് അന്‍സാ ബോച്ച്വായും ആദ്യ ഇലവനില്‍ എത്തി. ലവ്‌സംബ ബെഞ്ചിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടീമിലെത്തിയ ബോസ്‌നിയ താരം അസര്‍ കോസിച്ചിനെയും ടീമിലുള്‍പ്പെടുത്തി. 

കാലിക്കറ്റ് എഫ്‌സി ടീമിലും മാറ്റങ്ങള്‍ ഉണ്ടായിരുന്നു. എമില്‍ ബെന്നിക്കും മുഹമ്മദ് റിയാസിനും പകരമായി പ്രതിരോധ താരം അലക്‌സിസ് സോസയും അറ്റാക്കിംങ് താരം പ്രശാന്തും ആദ്യ ഇലവനില്‍ മടങ്ങിയെത്തി.  11 ാം മിനുട്ടില്‍ തന്നെ കാലിക്കറ്റ് പ്രതിരോധ താരം അലക്‌സിസ് സോസ പരിക്കേറ്റു പുറത്ത് പോയി. പകരം മുഹമ്മദ് റിയാസിനെ ഇറക്കി. റിയാസ് വലത് ബാക്കിലേക്ക് മറിയപ്പോള്‍ അന്‍കിത് മുഖര്‍ജി സെന്റര്‍ ബാക്ക് പൊസിഷനിലേക്ക് മാറി. 15 ാം മിനുട്ടില്‍ കാലിക്കറ്റ് ലീഡ് എടുത്തു. കണ്ണൂരിന്റെ ഹാഫില്‍ നിന്ന് ആരംഭിച്ച കാലിക്കറ്റിന്റെ നീക്കം മെക്‌സിമിലിയാനോയുടെ പാസ് ഫെഡറിക്കോ ബൊഅസോയുടെ കാലിലേക്ക്. മാര്‍ക്ക് ചെയ്യാന്‍ മറന്ന കണ്ണൂര്‍ താരങ്ങള്‍ക്കിടയിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറി. 

ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് സെക്കന്റ് പോസ്റ്റിലൂടെ കണ്ണൂര്‍ ഗോള്‍ കീപ്പറെ നിശ്ചലമാക്കി ഉഗ്രന്‍ ഗോള്‍. 23 ാം മിനുട്ടില്‍ കാലിക്കറ്റ് മികച്ചൊരു അവസരം ലഭിച്ചു. കാലിക്കറ്റ് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്ന് കണ്ണൂര്‍ താരങ്ങള്‍ വരുത്തിയ പിഴവില്‍ കാലിക്കറ്റ് താരം പ്രശാന്തിന് ലഭിച്ചു. ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഹജ്മല്‍ പിടിച്ചെടുത്തു. 25 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് കണ്ണൂരിന് അവസരം ലഭിച്ചു. കണ്ണൂര്‍ താരം ജോബിന്‍ ജോസഫ് ഹെഡ് ചെയ്‌തെങ്കിലും കാലിക്കറ്റ് ഗോള്‍ കീപ്പര്‍ മിര്‍ഷാദ് തട്ടി അകറ്റി. 31 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് താരം അസിയര്‍ ഗോമസിനെ ഫൗള്‍ ചെയ്തതിന് കാലിക്കറ്റ് താരം മാനുവല്‍ വില്ലാലോബ്‌സിന് റെഡ് കാര്‍ഡ്. കാലിക്കറ്റ് പത്ത് പേരായി ചുരുങ്ങി. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് കണ്ണൂര്‍ വാരിയേഴ്‌സ് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും വികാസിന്റെ ഷോട്ട് കാലിക്കറ്റ് ഗോള്‍കീപ്പര്‍ തട്ടി അകറ്റി. 

രണ്ടാം പകുതി

60 ാം മിനുട്ടില്‍ കണ്ണൂരിന് മികച്ചൊരു അവസരം. വലത് വിങ്ങിലൂടെ മുന്നേറി മുഹമ്മദ് സിനാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മുഷ്‌റഫ് സ്വീകരിച്ച് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. മൂന്ന് മിനുട്ടിന് ശേഷം വീണ്ടും കണ്ണൂരിന് അവസരം. ഇടത് വിങ്ങില്‍ ഓവര്‍ ലാപ്പ് ചെയ്ത് എത്തിയ ജോബിന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കണ്ണൂര്‍ സ്‌ട്രൈക്കര്‍ ചാടി ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 72 ാം മിനുട്ടില്‍ കണ്ണൂര്‍ താരം മുഷ്‌റഫിന് അവസരം ലഭിച്ചു. സച്ചിന്‍ സുനില്‍ നല്‍കിയ ക്രോസ് കാലിക്കറ്റ് കീപ്പര്‍ തട്ടി അകറ്റവേ ബോക്‌സില്‍ നിന്ന് മുഷ്‌റഫിന് ലഭിച്ച അവസരം ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധം പോസ്റ്റിന് മുന്നില്‍ നിന്ന് ബ്ലോക്ക് ചെയ്തു. മത്സരം അധിക സമയത്ത് നീങ്ങിയ സമയത്തും കണ്ണൂരിന് അവസരം. എന്നാല്‍ കാലിക്കറ്റ് ഗോള്‍കീപ്പര്‍ മിര്‍ഷാദ് രക്ഷകനായി.

Tags