ബ്രസീലിയൻ താരം നെയ്മറിന് കോവിഡ്

neymar
neymar

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണുള്ളതെന്ന് ക്ലബ്ബായ സാൻറോസ് പ്രസ്താവനയിൽ അറിയിച്ചു.

ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച മുതൽക്കേ നെയ്മർ പരിശീലനത്തിൽ നിന്നും മറ്റും വിട്ടുനിൽക്കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് നെയ്മറിന് കോവിഡ് ബാധിക്കുന്നത്. നേരത്തെ, 2021 മേയിലും കോവിഡ് ബാധിച്ചിരുന്നു.
 

tRootC1469263">

Tags