ബോസ്നിയന് താരം അസര് കോസിച്ച് കണ്ണൂര് വാരിയേഴ്സില്
കണ്ണൂര്: ബോസ്നിയന് മുന്നേറ്റതാരം അസര് കോസിച്ചിനെ ടീമിലെത്തിച്ച് കണ്ണൂര് വാരിയേഴ്സ് എഫ്സി. സൂപ്പര് ലീഗ് കേരളയുടെ മൂന്നാം സീസണില് ടീമിന്റെ മുന്നേറ്റനിരയ്ക്ക് കരുത്തുപകരാനാണ് 25-കാരനായ താരത്തിന്റെ വരവ്.
ബോസ്നിയ ആന്ഡ് ഹെര്സഗോവിന, ക്രൊയേഷ്യ, സ്ലൊവേനിയ, കിര്ഗിസ്ഥാന്, മാള്ട്ട തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്ക്കായി കളിച്ച അനുഭവസമ്പത്തുമായാണ് കോസിച്ച് കണ്ണൂരിലെത്തുന്നത്. സീനിയര് ഫുട്ബോളില് 50-ലധികം ഗോളുകള് നേടിയ താരം മൂന്ന് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിലെ മികച്ച താരം, ഉള്പ്പെടെയുള്ള വ്യക്തിഗത അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ജെറാര്ഡ് ആര്ട്ടിഗാസ് കണ്ണൂര് വാരിയേഴ്സ് വിട്ടു
കണ്ണൂര്: കുടുംബാംഗത്തിന്റെ ആരോഗ്യപ്രശ്നത്തെത്തുടര്ന്ന് സ്പാനിഷ് താരം സ്ട്രൈക്കര് ജെറാര്ഡ് ആര്ട്ടിഗാസ് കണ്ണൂര് വാരിയേഴ്സ് എഫ്സി വിട്ടു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബും താരവും വേര്പിരിഞ്ഞത്. സൂപ്പര് ലീഗ് കേരളയുടെ മൂന്നാം സീസണില് തൃശൂര് മാജിക് എഫ്സിക്കെതിരായ കണ്ണൂര് വാരിയേഴ്സിന്റെ ഉദ്ഘാടന മത്സരത്തില് ജെറാര്ഡ് കളത്തിലിറങ്ങിയിരുന്നു.
കുടുംബത്തിലെ ആരോഗ്യപ്രശ്നം പരിഗണിച്ച് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായതോടെയാണ് താരം ക്ലബ് വിട്ടത്. ജെറാര്ഡിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച കണ്ണൂര് വാരിയേഴ്സ് എഫ്സി താരത്തിന്റെ ഭാവിക്ക് ആശംസകളും നേര്ന്നു.
.jpg)


