മഞ്ഞപ്പട അടിപൊളി ചേട്ടാ; വിശേഷങ്ങൾ പങ്കുവെച്ച് ഇഷാൻ പണ്ഡിത

google news
Ishan Pandita

കൊച്ചി: മഞ്ഞപ്പട, അടിപൊളി, ചേട്ടാ... ഇഷാന്‍ പണ്ഡിതയ്ക്ക് അറിയാവുന്ന മൂന്ന് മലയാളം വാക്കുകള്‍. ഇത് പഠിപ്പിച്ചത് മലയാളി താരങ്ങളായ ടി.പി. രഹ്നേഷും കെ.പി. രാഹുലും ചേര്‍ന്നാണ്. സ്പാനിഷ് ലാലിഗയുടെ യൂത്ത് ടീമുകളായ അല്‍മേരിയയിലും ലെഗാനസിലും കളിച്ച ഇഷാന്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കൂടാരത്തിലേക്ക് പറന്നെത്തിയിരിക്കുന്നു. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഫിലിപ്പീന്‍സിലും പിന്നെ സ്‌പെയിനിലുമായാണ് ഇഷാന്‍ കളിച്ചു തുടങ്ങിയത്.

ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇ.യിലെ പ്രീ സീസണ്‍ ടൂറില്‍ പങ്കെടുക്കാൻ   ഇഷാനായിട്ടില്ല . ഡ്യൂറന്റ് കപ്പിനിടെ പരിക്കേറ്റതിനാല്‍  ഇപ്പോള്‍ ബെംഗളൂരുവില്‍ ചിത്സയിലാണ്. ടീമിലേക്ക് പുതുതായെത്തിയ സൗരവ് മൊണ്ടലും പരിക്കുകാരണം  ബെംഗളൂരുവിലുണ്ട്. രാഹുലും ബ്രൈസ് മിറാന്‍ഡയുമൊക്കെ ഇന്ത്യന്‍ ടീമിലായതിനാല്‍ പൂര്‍ണ സ്‌ക്വാഡ് തയ്യാറായിട്ടില്ല. പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിയാനുള്ള കാത്തിരിപ്പിലാണ് ഇഷാന്‍.

ബ്ലാസ്റ്റേഴ്സ് ടീമുമായി കരാര്‍ ഒപ്പിട്ടത് ജീവിതത്തിലെ സന്തോഷകരമായ തീരുമാനങ്ങളിലൊന്നാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട സൂപ്പറാണെന്ന് എനിക്കറിയാം. കൊച്ചിയില്‍ നേരത്തേ കളിക്കാനെത്തിയപ്പോള്‍ അത് അനുഭവിച്ചറിഞ്ഞതാണ്. കുടുംബവും സുഹൃത്തുക്കളും ത്രില്ലിലാണ്. കോച്ച് വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിലെ എന്റെ റോളിനെക്കുറിച്ച് വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. പരിചയസമ്പന്നരും യുവാക്കളും അടങ്ങിയ മികച്ച നിരയാണ് ഇത്തവണ. ഏറെ പോസിറ്റീവായി കളിക്കാനാണ് കോച്ച് പറയുന്നത്.

Tags