എട്ടാം ക്ലാസ് ജനറല്‍ നോളേജ് പുസ്തകത്തിന്റെ ഭാഗമായി രോഹിത് ശർമയുടെ ജീവചരിത്രം

google news
new
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ്

ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മുഫദല്‍ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകര്‍ക്കായി പങ്കുവച്ചത്.

രോഹിത്തിന്റെ ജീവചരിത്രം സംക്ഷിപ്തവും ലഘുവായും വിവരിക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭാധനനായ യുവബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്തെന്നും, താരത്തിന്റെ കുട്ടിക്കാലവും വളര്‍ന്നു വന്ന സാഹചര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുമുണ്ട് ബുക്കില്‍. ഇംഗ്ലീഷിലുളള പാഠഭാഗമാണിത്.

Tags