ആതിഥേയരെ തോൽപ്പിച്ച് ബെൽജിയം ക്വാർട്ടറിലേക്ക്; യു.എസ്.എ.യെ തകർത്തത് ഒന്നിനെതിരേ നാലു ഗോളുകൾക്ക്
2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ ആതിഥേയരായ യു.എസ്.എ.യെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടറിലേക്ക് പ്രവേശിച്ചു. ചാൾസ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും ഹാൻസ് വാനാകൻ, റൊമേലു ലുക്കാക്കു എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിന് മിന്നുന്ന വിജയം സമ്മാനിച്ചത്.
ആദ്യ മിനിറ്റുകൾ മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം യു.എസ്. പ്രതിരോധത്തെ സമ്മർദത്തിലാക്കി. 9-ാം മിനിറ്റിൽ നികോളാസ് റാസ്‌കിന്റെ പാസിൽ നിന്ന് ചാൾസ് ഡി കെറ്റലാരെ ബെൽജിയത്തിന്റെ ആദ്യ ഗോൾ നേടി. 31-ാം മിനിറ്റിൽ മാലിക് ടിൽമാൻ ഫ്രീകിക്കിലൂടെ യു.എസ്.എ.യ്ക്ക് സമനില നൽകിയെങ്കിലും, 33-ാം മിനിറ്റിൽ കെറ്റലാരെ ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടി ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ യു.എസ്. ഗോൾകീപ്പർ ഫ്രീസിന്റെ പിഴവ് മുതലെടുത്ത് ഹാൻസ് വാനാകനും, ഇൻജുറി ടൈമിൽ റൊമേലു ലുക്കാക്കുവും കൂടി ഗോൾ പട്ടിക പൂർത്തിയാക്കിയതോടെ ബെൽജിയം 4-1 എന്ന നിലയിൽ ജയം ഉറപ്പിച്ചു. 14-ാം മിനിറ്റിൽ പരിക്കേറ്റ് അമാദു ഒനാന മടങ്ങിയത് ബെൽജിയത്തിന് തിരിച്ചടിയായെങ്കിലും പകരം ഇറങ്ങിയ ഹാൻസ് വാനാകൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
.jpg)

