അണ്ടർ 19 ലോകകപ്പ്; ആറാം കിരീടത്തിൽ മുത്തമിട്ട ഇന്ത‍്യൻ ടീമിന് 7.5 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ

Under-19 World Cup: BCCI announces Rs 7.5 crore prize money for Indian team that wins sixth title

മുംബൈ: അണ്ടർ 19 കിരീട ജേതാക്കളായ ഇന്ത‍്യൻ ടീമിന് 7.5 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനൽപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ആ‍യുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള നീലപ്പട കപ്പ് ഉയർത്തിയത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത‍്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311 റൺസിന് പുറത്താവുകയായിരുന്നു.

tRootC1469263">

80 പന്തിൽ 15 സിക്സും 15 ബൗണ്ടറിയും അടക്കം 175 റൺസ് അടിച്ചെടുത്ത വൈഭവ് സൂര‍്യവംശിയുടെ പ്രകടനമാണ് ഇന്ത‍്യൻ ടീമിനെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചത്. ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയാണ് ഇന്ത‍്യ വിജയിച്ചത്.

Tags