ഫൈനലില്‍ ഇന്ത്യയെ 385 റണ്‍സിനു തകര്‍ത്ത് ഓസ്‌ട്രേലിയ ജേതാക്കളാവും, ഓസീസ് വെടിക്കെട്ട് താരം മിച്ചെല്‍ മാര്‍ഷിന്റെ പ്രവചനമിങ്ങനെ

google news
australia

ഏകദിന ലോകകപ്പ് ഫൈനല്‍ ഇന്ത്യഓസ്‌ട്രേലിയ പോരാട്ടം ഉറപ്പായതോടെ ഓസീസ് വെടിക്കെട്ട് താരം മിച്ചെല്‍ മാര്‍ഷിന്റെ പ്രവചനം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഫൈനലില്‍ ഇന്ത്യയെ 385 റണ്‍സിനു തകര്‍ത്ത് ഓസ്‌ട്രേലിയ ജേതാക്കളാവുമെന്നായിരുന്നു ലോകകപ്പ് ടൂര്‍ണമെന്റിനിടെ മാര്‍ഷ് പ്രവചിച്ചത്.
ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 450 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തും. മറുപടിയില്‍ ഇന്ത്യ വെറും 65 റണ്‍സിനു പുറത്താവുമെന്നാണ് മാര്‍ഷിന്റെ പ്രവചനം. ആരാധകര്‍ രോഷത്തോടെയും പരിഹാസത്തോടെയുമായിരുന്നു ഇതിനോടു പ്രതികരിക്കുന്നത്.


അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ ഓസ്‌ട്രേലിയ കിരീടപ്പോരാട്ടം നടക്കുന്നത്. 

Tags