സ്പെയിനിൽ നടന്ന മോട്ടോസ്റ്റുഡന്റ് ഇന്റർനാഷണൽ 2025-ൽ ഏഷ്യൻ വിജയികളായി അമൃത യൂണിവേഴ്സിറ്റി

സ്പെയിനിൽ നടന്ന മോട്ടോസ്റ്റുഡന്റ് ഇന്റർനാഷണൽ 2025-ൽ ഏഷ്യൻ വിജയികളായി അമൃത യൂണിവേഴ്സിറ്റി
Amrita University emerges Asian winner at MotoStudent International 2025 held in Spain
Amrita University emerges Asian winner at MotoStudent International 2025 held in Spain



​കോയമ്പത്തൂർ : സ്പെയിനിൽ നടന്ന  മോട്ടോസ്റ്റുഡന്റ് ഇന്റർനാഷണൽ 2025-ൽ ഏഷ്യൻ വിജയികളായി അമൃത യൂണിവേഴ്സിറ്റി 
കോയമ്പത്തൂർ ക്യാംപസ്. അമൃത സർവ്വകലാശാല മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോട്ടോർസൈക്കിൾ എഞ്ചിനീയറിംഗ് ടീമായ മോട്ടോ അമൃത (MotoAmrita) യാണ് സ്പെയിനിലെ മോട്ടോർലാൻഡ് അരഗോണിൽ  നടന്ന മോട്ടോസ്റ്റുഡന്റ് ഇന്റർനാഷണൽ മത്സര വിജയികളായത്.  2025-ൽ ഈ ട്രോഫി നേടുന്ന ആദ്യ ഏഷ്യൻ ടീമെന്ന ഖ്യാതിയും അമൃതയ്ക്ക് സ്വന്തമായി. 

tRootC1469263">

 ഇ-ഫ്യുവൽ  വിഭാഗത്തിലെ ബെസ്റ്റ് റൂക്കി ടീം അവാർഡ് (Best Rookie Team Award) ആണ് ടീം കരസ്ഥമാക്കിയത്.എട്ടാം പതിപ്പിലേക്ക് കടന്ന മോട്ടോസ്റ്റുഡന്റ്, ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റി തല മോട്ടോർസ്‌പോർട്‌സ് മത്സരങ്ങളിൽ ഒന്നാണ്. 20 രാജ്യങ്ങളിൽ നിന്നുള്ള 86 ടീമുകളാണ് ഇതിൽ പങ്കെടുത്തത്. എഞ്ചിനീയറിംഗ് മികവ്, സുസ്ഥിരത, നൂതനത്വം എന്നിവ സംയോജിപ്പിച്ച്, ഇലക്ട്രിക്, ഇ-ഫ്യുവൽ (100% പുനരുപയോഗിക്കാവുന്ന ഇന്ധനം) സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പ് മോട്ടോർസൈക്കിളുകൾ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ഓടിക്കുകയും ചെയ്യുന്ന മത്സരമാണിത്.

നൂതനത്വം, രൂപകൽപ്പന, പ്രോജക്ട് നിർവ്വഹണം എന്നിവ വിലയിരുത്തുന്ന എം.എസ്.1  ഘട്ടത്തിൽ മോട്ടോ അമൃത ടീം ലോക റാങ്കിംഗിൽ 14-ാം സ്ഥാനം എന്ന ശ്രദ്ധേയമായ നേട്ടവും കൈവരിച്ചു. അമൃത വിശ്വ വിദ്യാപീഠത്തിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ  എം. ശിവനേശനാണ് ടീമിന് നേതൃത്വം നൽകിയത്. ഫൈനൽ മത്സരത്തിൽ അമൃതയെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളായ ശ്രീഹരിഷ് ആർ , രാഘവ് പാലനികുമാർ എസ്  അരുൺ വിജയ് എ ആർ, പി എൽ അശ്വന്ത്, മിഥുൻ കെ ആർ, മഹാലക്ഷ്മി എം എന്നിവരാണ് മത്സരത്തിനിറങ്ങിയത്.

Tags