എ.കെ.ജി സ്മാരക അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റ് :വിൻമാൻ എഫ്.സി താഴെ ചൊവ്വ ചാംപ്യൻമാരായി


പെരളശേരി :എ.കെ.ജി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിൽ വിൻമാൻ എഫ്.സി താഴെ ചൊവ്വ ചാംപ്യൻമാരായി. പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷിയമായ മൂന്ന് ഗോളുകൾക്കാണ് വിൻമാൻ എഫ്സി ചാംപ്യൻമാരായത്. ഇന്നലെ രാത്രി ഒൻപതിന് നടന്ന ആവേശകരമായ ഫൈനൽ മത്സരം കാണാൻ ആയിരങ്ങളെത്തിയിരുന്നു.
വിദേശ താരങ്ങളും ഐ.എസ്.എൽ മുൻ നിര താരങ്ങളും അണിനിരന്ന ഫൈനൽ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ വിൻമാൻ എഫ്.സി ആദ്യ ഗോൾ നേടി മുൻപിലെത്തി. ഇതിനിടെയിൽ ഒരു പെനാൽട്ടി കിട്ടിയെങ്കിലും ഗോളാക്കാൻ ഗാരിസൺ കോയ്യോടിന് കഴിഞ്ഞില്ല മുഴുനീളൻ ഡൈവിങ്ങിലൂടെ ഗോളി പെനാൽട്ടി കുത്തിയകറ്റി.

ഇതിനു ശേഷം രണ്ടു ഗോളുകൾ കൂടി നേടിയാണ് എ.കെ.ജി സ്മാരക എ വ റോളിങ് ട്രോഫിയും ഒന്നേകാൽ ലക്ഷം രൂപ പ്രൈസ് മണിയും വിൻമാൻ എഫ്സി താഴെ ചൊവ്വ നേടി ചാംപ്യൻമാരായത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.