ശ്രേയസിന് പിന്തുണച്ച് എബിഡി

ShreyasIyer

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരിനെ ഉൾപ്പെടുത്താത്തിൽ ബിസിസിഐക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ശ്രേയസ് അയ്യരിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് എബി ഡിവില്ലേഴ്‌സ്. എന്തുകൊണ്ടാണ് ടീമിലില്ലാത്തത് എന്ന് ശ്രേയസിന് പോലും അറിയില്ലായിരിക്കുമെന്ന് എബിഡി പറഞ്ഞു.

‘എന്താണ് ഇതിന് പിന്നിലെന്ന് ആർക്കറിയാം? ശ്രേയസിന് പോലും അറിയാൻ വഴിയില്ല. ഭാവിയിൽ ഇക്കാരണങ്ങൾ ചിലപ്പോൾ വ്യക്തമാക്കുമായിരിക്കും. എന്തിന്റെ പുറത്താണെന്ന് ഇപ്പോൾ എനിക്ക് അറിയില്ല. പക്ഷെ അവൻ എന്റെ ടീമിൽ സ്ഥിരം കളിക്കുന്ന താരമായിരിക്കും. ശ്രേയസിന് എവിടെ കളിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ നോക്കുകയായിരുന്നു. ആരാധകർ ഇക്കാര്യത്തിൽ നിരാശരാണെന്ന് എനിക്ക് അറിയാം. എന്നാൽ ശ്രേയസ് തന്നെയായിരിക്കും ഏറ്റവും കൂടുതൽ നിരാശൻ. ഈ വർഷങ്ങൾ അവൻ എത്രത്തോളം നന്നായി കളിച്ചെന്ന് നമ്മൾ കണ്ടതാണ്. ശക്തമായ ലീഡർഷിപ്പ് ക്വാളിറ്റി അവൻ കാഴ്ചവെച്ചിരുന്നു,’ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Tags