രോഹിത് ശർമ്മയുടെ 3.25 കോടിയുടെ വാച്ച് കുട്ടി ആരാധകൻ തട്ടിയെടുക്കാൻ ശ്രമം; വൈറലായി വീഡിയോ
മുംബൈ: സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ രണ്ട് കുട്ടി ആരാധകർ സെൽഫി എടുക്കാൻ കാറിന് അടുത്തേക്ക് വരികയും അതിൽ ഒരാൾ രോഹിതിന്റെ കയ്യിൽ പിടിക്കുകയും വാച്ച് ഊരാൻ ശ്രമിക്കുകയും ചെയ്തു.
ഉടൻ തന്നെ, കൈ കാറിനുള്ളിലേക്ക് വലിക്കുകയും വിൻഡോ ഗ്ലാസ് അടക്കുകയും ചെയ്തു. കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ രോഹിത് ശർമ അസ്വസ്ഥതനായി. കാറിന്റെ വിൻഡോ ഗ്ലാസ് അടയും മുൻപേ ആരാധകർക്കെതിരെ ദേഷ്യത്തോടെ രോഹിത് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. ദൃശ്യങ്ങൾ വൈറൽ ആയതോടെ താരങ്ങളുടെ സ്വകാര്യത മാനിക്കാൻ ആരാധകർ തയ്യാറാകണം എന്ന ആവശ്യമാണ് കമെന്റ് സെക്ഷൻ മുഴുവൻ നിറയുന്നത്.
രോഹിത് ധരിച്ചിരുന്നത് ഏകദേശം 3.25 കോടി രൂപ വിലവരുന്ന റോളക്സ് കമ്പനിയുടെ “ജിറാഫ്” മോഡൽ വാച്ചാണെന്ന തരത്തിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല.
.jpg)

