തളിപ്പറമ്പിൽ സീതി സാഹിബ് സ്പോർട്സ് ക്ലബ്ബിന്റെ 20-ാമത് ഫുട്ബോൾ മേള ഏപ്രിൽ 12 മുതൽ

The 20th football festival of Seethi Sahib Sports Club in Taliparamba will begin from April 12th.

കണ്ണൂർ: തളിപ്പറമ്പ് കുണ്ടാംകുഴിയിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപതാമത് ഫുട്ബോൾ മേളയ്ക്ക് ഏപ്രിൽ 12 മുതൽ തുടക്കമാകും. സീതിയിൽ ഐഎംഎ സ്റ്റഡീസ് റോഷ്ട്രം പവലിയനോടുകൂടിയ ഐബിടി ടൈൽസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

എഴുപതുകളിൽ രൂപംകൊണ്ട കൂട്ടായ്മയായ ഈ ക്ലബ് 1980-ലാണ് “സീതി സാഹിബ് സ്പോർട്സ് ക്ലബ്” എന്ന പേരിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. നാല്പത് വർഷത്തിലേറെയായി കായിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് ക്ലബ് .ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ തളിപ്പറമ്പ് ഫുട്ബോൾ മേള, ഇത്തവണയും വലിയ ആവേശത്തിലാണ് സംഘടിപ്പിക്കുന്നത്. ദേശീയ താരങ്ങളോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളും, നൈജീരിയ, മാന ,സുഡാൻ, ക്രൊയേഷ്യ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങളും മേളയിൽ പങ്കെടുക്കും.

നാഷണൽ ഇലക്ട്രോണിക്സ് പ്രൊസന്റേഷനിൽ നടക്കുന്ന ടൂർണമെന്റിൽ അഡ്വ. പി. ഹബീബ് റഹ്മാൻ സ്മാരക റോളിംഗ് ട്രോഫി, അക്കാസ ഫർണിച്ചർ സ്വർണ കപ്പ്, കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ പ്രൈസ് മണി, കായൽ ഇബ്രാഹിംകുട്ടി സ്മാരക ട്രോഫി എന്നിവ വിജയികൾക്ക് സമ്മാനിക്കും.

ക്ലബ് പ്രസിഡൻറ് കെ. അബ്ദുൽ ജബ്ബാർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ കെ.വി.ടി. അഷ്റഫ്, ട്രഷറർ കീലത്ത് അഷ്റഫ്, ക്ലബ് ജനറൽ സെക്രട്ടറി മിഖ്ദാദ് ചപ്പൻ, ട്രഷറർ അസീസ് കുട്ടൻ, മുസ്‌തഫ കെ.ടി. ഇർശാദ് കെ., ഹിദായത്ത് കെ., സി. അബ്‌ദുസ്സമദ്, സമീർ വി.എം., മുസ്‌തഫ കേളോത്ത് എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയാണ് ടൂർണമെൻ്റിന് ചുക്കാൻ പിടിക്കുന്നത്. 

പ്രാദേശിക യുവതാരങ്ങളെ കണ്ടെത്തി വളർത്തുന്നതിനായി സീത സാഹിബ് ഫുട്ബോൾ അക്കാദമിയുടെ കീഴിൽ കഴിഞ്ഞ പത്ത് വർഷമായി കോച്ചിംഗ് ക്യാമ്പുകളും നടത്തിവരുന്നു. നിലവിൽ 150ഓളം വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്.

മെയ് 5 ഞായറാഴ്‌ച ആരംഭിക്കുന്ന തളിപ്പറമ്പ് ഫുട്ബോൾ മേളയ്ക്കും വരും കാലങ്ങളിലുള്ള ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്കും നാട്ടുകാരുടെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് കെ. അബ്ദുൽ ജബ്ബാർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ കെ.വി.ടി. അഷ്റഫ്, ട്രഷറർ കീലത്ത് അഷ്റഫ്, ക്ലബ് ജനറൽ സെക്രട്ടറി മിഖ്ദാദ് ചപ്പൻ, ട്രഷറർ അസീസ് കുട്ടൻ എന്നിവർ പങ്കെടുത്തു 
 

Tags