കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം ഇന്ന് മുതൽ

Today is the birthday of the Kannadiparamba Dharmasastra
Today is the birthday of the Kannadiparamba Dharmasastra

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 16 മുതൽ ആഗസ്ത് 16 വരെ (കർക്കിടക സംക്രമം മുതൽ ചിങ്ങസംക്രമം വരെ) എല്ലാ ദിവസവും വൈകുന്നേരം 5.45 ന് രാമായണപാരായണവും ശനിയാഴ്ചകളിൽ രാവിലെ 8ന്‌ വിവിധ ക്ഷേത്രം മാതൃ സമിതികളുടെ നാമസങ്കീർത്തനവും ഉണ്ടായിരിക്കും.

tRootC1469263">

ജൂലായ് 19 ശനിയാഴ്ച രാവിലെ 8 ന് നന്ദനം ഭജന സമിതി, പനയത്താംപറമ്പ് ജൂലായ് 26 ശനിയാഴ്ച രാവിലെ 8 ന്
ശ്രീധർമ്മശാസ്താ ക്ഷേത്രം മാതൃസമിതി ആഗസ്ത് 2 ശനിയാഴ്ച രാവിലെ 8 ന് ഈശാനമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം മാതൃസമിതി ആഗസ്ത് 9 ശനിയാഴ്ച രാവിലെ 8 ന് പുഴാതി ശ്രീസോമേശ്വരി ഭഗവതി ക്ഷേത്രം മാതൃസമിതി
ആഗസ്ത് 16 ശനിയാഴ്ച രാവിലെ 8 ന് ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതി എന്നിവരുടെ നാമസങ്കീർത്തനങ്ങളുണ്ടാവും.

ആഗസ്ത് 9 ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന ജില്ലാതല രാമായണ പ്രശ്നോത്തരിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ (പ്രായഭേദമന്യേ എല്ലാവർക്കും) പേര് വിവരം ജൂലായ് 31 വരെ 9446097060 എന്ന നമ്പറിലോ ക്ഷേത്രം ഓഫീസിലോ അറിയിക്കാവുന്നതാണ്.

ആഗസ്ത് 15 വെള്ളിയാഴ്ച രാവിലെ 6.30 ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.

Tags