കർക്കടകത്തിൽ കഴിക്കണം ഈ 'കോഴിമരുന്ന്'
വടക്കൻ കേരളത്തിലെ മലബാർ മേഖലയിലും കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലുമെല്ലാം തലമുറകളായി കൈമാറിവരുന്ന ഒരു പ്രത്യേക വിഭവമാണ് കോഴിമരുന്ന്. ഔഷധഗുണമുള്ള നിരവധി നാടൻ ചേരുവകൾ ചേർത്ത് കോഴിയിറച്ചി പ്രത്യേക രീതിയിൽ പാകം ചെയ്യുന്ന ഈ വിഭവം, കർക്കിടക മാസത്തിൽ ശരീരത്തിന് കരുത്തും പ്രതിരോധശേഷിയും നൽകുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഇന്നും പല വീടുകളിലും തയ്യാറാക്കുന്നത്.
കർക്കിടക മാസത്തിലെ ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചാൽ ആദ്യം മനസ്സിലെത്തുന്നത് കർക്കിടക കഞ്ഞിയും പത്തിലക്കറികളും വിവിധ ഔഷധ പാനീയങ്ങളുമാണ്. എന്നാൽ കേരളത്തിന്റെ ഓരോ പ്രദേശത്തിനും സ്വന്തമായ ഭക്ഷണപാരമ്പര്യമുള്ളതുപോലെ കർക്കിടകത്തിലെ വിഭവങ്ങളിലും പ്രാദേശിക വൈവിധ്യങ്ങൾ കാണാം. പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ മലബാർ മേഖലയിലും കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലുമെല്ലാം തലമുറകളായി കൈമാറിവരുന്ന ഒരു പ്രത്യേക വിഭവമാണ് കോഴിമരുന്ന്. ഔഷധഗുണമുള്ള നിരവധി നാടൻ ചേരുവകൾ ചേർത്ത് കോഴിയിറച്ചി പ്രത്യേക രീതിയിൽ പാകം ചെയ്യുന്ന ഈ വിഭവം, കർക്കിടക മാസത്തിൽ ശരീരത്തിന് കരുത്തും പ്രതിരോധശേഷിയും നൽകുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഇന്നും പല വീടുകളിലും തയ്യാറാക്കുന്നത്.
മലബാർ മേഖലയിൽ ഇന്നും പ്രചാരത്തിലുള്ള ചിക്കൻ വിഭവങ്ങളിലൊന്നാണ് നാടൻ കോഴിയുടെ മാംസം ഉപയോഗിച്ച് തയ്യാറാക്കുന്ന 'കോഴിമരുന്ന്'. പേര് സൂചിപ്പിക്കുന്നതുപോലെ, ഇതിന് ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രോയിലർ ചിക്കൻ ഉപയോഗിച്ചല്ല ഇത് തയ്യാറാക്കുന്നത്. നാടൻ കോഴിയുടെ മാംസം തന്നെ ഉപയോഗിക്കണം എന്നത് ഇക്കാര്യത്തിൽ നിർബന്ധമാണ്.
കർക്കടക മാസത്തിൽ ശാരീരികാസ്ഥ്യങ്ങൾ വർധിക്കുന്നവർക്ക് സുഖചികിത്സ നൽകുന്നതിന്റെ ഭാഗമായി 'കോഴിമരുന്ന്' തയ്യാറാക്കപ്പെടുന്നത്.
സാവധാനത്തിൽ പാകം ചെയ്തെടുക്കുന്ന ഈ ഔഷധ ചിക്കൻ വിഭവം മലബാറുകാർക്ക് വെറുമൊരു കറിയോ കൂട്ടോ മാത്രമല്ല, പാരമ്പര്യമായി നിലനിൽക്കുന്ന ഒരു ആചാരം കൂടിയാണ്. മഴക്കാലമായതിനാൽ കർക്കിടകത്തിൽ ശരീരത്തിന് പ്രതിരോധശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഔഷധഗുണമുള്ള ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ സമയത്ത് ശരീരത്തിന് നഷ്ടപ്പെടുന്ന ഊർജ്ജം തിരിച്ചുപിടിക്കാനും പേശികൾക്കും അസ്ഥികൾക്കും ബലം നൽകാനുമാണ് മലബാറിലെ വീടുകളിൽ കോഴിമരുന്ന് തയാറാക്കുന്നത്.
സാധാരണ ചിക്കൻ കറികളിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേകമായി തെരഞ്ഞെടുത്ത ആയുർവേദ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. സാധാരണയായി കർക്കടക മാസത്തിലെ കറുത്ത വാവ് കഴിഞ്ഞുള്ള ദിവസങ്ങളിലാണ് കോഴിമരുന്ന് കഴിക്കുന്ന പാരമ്പര്യം മലബാറിൽ നിലനിൽക്കുന്നത്. ഈ വിഭവത്തിന്റെ പ്രധാന പ്രത്യേകത അതിൽ ചേർക്കുന്ന ഔഷധ കൂട്ടുകളാണ്. ഓരോ കുടുംബത്തിനും തലമുറകളായി കൈമാറി വന്ന തനതായ ചേരുവകൾ ഇതിൻ്റെ പ്രത്യേകത.
‘കോഴിമരുന്ന്’ പാരമ്പര്യം
കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പണ്ടുകാലത്തെ ഒരു രീതിയെ ചുറ്റിപറ്റിയാണ് ഈ കോഴിമരുന്ന് തയ്യാറാക്കി വരുന്നത്. നേരം പുലരുന്നതുമുതൽ അർധരാത്രി വരെ ഓടി നടന്നു പണിയെടുക്കുന്നവരായിരുന്നു അന്നത്തെ സ്ത്രീകൾ. കല്ല്യാണം കഴിച്ചുവിട്ട പെൺമക്കൾ ഭർത്താവിന്റെ വീട്ടിൽനിന്ന് കർക്കടകം തുടങ്ങിയാൽ സ്വന്തം വീട്ടിലേക്ക് മടങ്ങിവരും. ഇപ്പോഴാണ് കോഴിമരുന്ന് കഴിക്കാനായി അവർ പോകുന്നത്. മകൾ വരുന്നതുംകാത്ത് അമ്മ കോഴിമരുന്ന് തയാറാക്കി കാത്തിരിക്കുമായിരുന്നു.
കോഴിമരുന്ന് തയ്യാറാക്കുന്ന രീതി
ആറുമാസം പ്രായമുള്ള കറുത്ത നാടൻ കോഴി കഷണങ്ങളാക്കി കുറുന്തോട്ടി വേരും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത്. ഇതിൽ ഉപ്പ് ചേർക്കാൻ പാടില്ല. കോഴിമരുന്ന് മസാലകൾക്ക് വേണ്ടത്, സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, നെയ്യ്, നല്ലെണ്ണ, എന്നിവയാണ് ഇതിന് ആവശ്യമായ രീതികൾ.
പാകം ചെയ്യുന്ന വിധം
ഏകദേശം ആറുമാസം പ്രായമുള്ള നാടന്‍ കോഴിയെയാണ് 'കോഴിമരുന്ന്' ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, കറുത്ത കോഴിയായിരിക്കണം എന്നൊരു നിബന്ധനയുമുണ്ട്. ഇതിന് എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്ന് വ്യക്തമല്ല. കോഴിയിറച്ചി നന്നായി വൃത്തിയാക്കിയ ശേഷം ചെറുതായി അരിയുകയോ കൊത്തിയരിയുകയോ ചെയ്യുന്നു. ഇങ്ങനെ തയ്യാറാക്കിയ ഇറച്ചിയില്‍ പ്രത്യേകമായി തയ്യാറാക്കിവെച്ചിരിക്കുന്ന 'കോഴിമരുന്ന് കൂട്ട്' നന്നായി പുരട്ടുന്നു.
ഇനി പറയുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് ഈ കൂട്ട് തയ്യാറാക്കുന്നത്
അയമോദകം, മല്ലി, ജീരകം, കുരുമുളക, നെല്ലിക്ക എന്നിവയും നാരങ്ങാനീര്‍ ചേര്‍ത്ത് അരച്ചെടുത്ത ഇഞ്ചി-വെളുത്തുള്ളി മിശ്രിതവും ചേര്‍ന്നതാണ് കോഴിമരുന്നുകൂട്ട്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം, സാധാരണ കറിയുപ്പല്ല (സോഡിയം ക്ലോറൈഡ്) ഉപയോഗിക്കേണ്ടത് എന്നതാണ്. ഇന്തുപ്പ് ആണ് (പൊട്ടാസ്യം ക്ലോറൈഡ്) ഉപയോഗിക്കേണ്ടത്.
കോഴിമരുന്ന് കൂട്ട് പുരട്ടിയ ഇറച്ചി വാഴയിലയില്‍ പൊതിഞ്ഞെടുക്കുന്നു. ഇത് കൊട്ടിയുറപ്പിക്കുക കൈത്തഴക്കം വേണ്ട ഒരു കാര്യമാണ്. ഇതിന് പുറത്ത് കളിമണ്ണ് പൂശിയ ശേഷം, ചിരട്ടയോ തേങ്ങാത്തൊണ്ടോ കൊണ്ടുള്ള തീയില്‍വെച്ച് ചെട്ടെടുക്കുന്നു. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മണ്ണടുപ്പില്‍ വെച്ചാണ് ഇത് പാകം ചെയ്യുന്നത്.
നാടന്‍ കോഴിയിറച്ചിയില്‍ സ്വതവേ അടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ തന്നെ ഇത് നന്നായി വെന്തുകിട്ടുന്നതിനാല്‍, ഇതിലേക്ക് നെയ്യോ എണ്ണയോ ചേര്‍ക്കേണ്ടതില്ല. ഒന്നര മണിക്കൂര്‍ നേരം അടുപ്പില്‍വെക്കുകയും തുടര്‍ന്ന് ഏകദേശം അഞ്ച് മണിക്കൂറോളം ചൂട് നിലനിര്‍ത്തുകയും വേണം.
നേരിട്ടുള്ള തീയില്‍ വെള്ളം ചേര്‍ക്കാതെ പാകം ചെയ്യുന്ന രീതി (ഡ്രൈ ഹീറ്റ്) ആയതിനാല്‍ കോഴിമരുന്നില്‍ ഈര്‍പ്പം വളരെ കുറവായിരിക്കും. അതിനാല്‍ തയ്യാറാക്കിയ വിഭവം രണ്ടോ മൂന്നോ ദിവസം കേടാകാതെ ഇരിക്കും. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ പരമ്പരാഗത രീതി ബുദ്ധിമുട്ടായി തോന്നുകയാണെങ്കില്‍ ഒരു െ്രെഫയിംഗ് പാനില്‍ ചെറിയതായി അരിഞ്ഞ ചെറിയ ഉള്ളിയും വെളുത്തുള്ളിയും നെയ്യോ സസ്യഎണ്ണയോ ഉപയോഗിച്ച് വഴറ്റിയെടുത്ത് അതിലേക്ക് 'കോഴിമരുന്ന് കൂട്ട്' ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.
ഇതിലേക്ക് കുറുന്തോട്ടിയുടെ വേരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മുന്‍കൂട്ടി വേവിച്ച കോഴിയിറച്ചി ചേര്‍ക്കാവുന്നതാണ്. കുറുന്തോട്ടിയുടെ വേരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചും ഇറച്ചി തയ്യാറാക്കാവുന്നതാണ്. ഈ വിഭവം തയ്യാറാക്കാന്‍ ഒരു നാടന്‍ കോഴിയുടെ ഇറച്ചി മുഴുവനായും ഉപയോഗിക്കാവുന്നതാണ്. ഇത് ഒരാള്‍ക്ക് വേണ്ടി മാത്രമായുള്ളതാണ്. ഒരാള്‍ തന്നെ ഇത് മുഴുവനും കഴിക്കണം. അത്താഴത്തോടൊപ്പം ഒരു സൈഡ് ഡിഷ് ആയി കഴിക്കാവുന്നതാണ്.
ഒരാള്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക്, ദിവസവും ഒരിക്കല്‍ വീതം ഈ വിഭവം മുഴുവനായി കഴിക്കണം. ഇത് കഴിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പാടില്ല എന്നത് പ്രത്യേകിച്ചും ഓര്‍ക്കണം. കൂടാതെ കഴിക്കുന്ന വ്യക്തി ആവശ്യത്തിന് വിശ്രമിക്കുകയും വേണം. സാധാരണയായി ആണുങ്ങളിലെ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് കോഴിമരുന്ന് നല്‍കുന്നത്. കാരണം, അയമോദകം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ആരോഗ്യകരമല്ല. ഗര്‍ഭാശയപേശികള്‍ സങ്കോചിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പോവുന്നതിന് അയമോദകം കാരണമാവും.
.jpg)

