റമദാനില്‍ റിയാദ് മെട്രോ യാത്രാസമയം നീട്ടി

riyad

പുതിയ ഷെഡ്യൂള്‍ അനുസരിച്ച്‌ റിയാദ് മെട്രോ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പുലർച്ചെ 2.30 വരെ സർവിസ് നടത്തും

റിയാദ്: റമദാൻ മാസത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.റമദാനിലെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.

tRootC1469263">

പുതിയ ഷെഡ്യൂള്‍ അനുസരിച്ച്‌ റിയാദ് മെട്രോ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പുലർച്ചെ 2.30 വരെ സർവിസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ സമയത്തില്‍ മാറ്റമുണ്ട്. വെള്ളിയാഴ്ചകളില്‍ മെട്രോ സർവിസ് തുടങ്ങുന്നത് രാവിലെ 11-നാണ്. ഇത് പുലർച്ചെ മൂന്ന് വരെ നീണ്ടുനില്‍ക്കും. ശനിയാഴ്ചകളില്‍ രാവിലെ 11 മുതല്‍ പുലർച്ചെ 2.30 വരെയാകും ട്രെയിനുകള്‍ ലഭ്യമാവുക.

ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകള്‍ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ പുലർച്ചെ മൂന്ന് വരെ സർവിസ് നടത്തും. യാത്രക്കാർക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന ഓണ്‍-ഡിമാൻഡ് ബസുകള്‍ ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ പുലർച്ചെ മൂന്ന് വരെ ലഭ്യമാകും. വെള്ളിയാഴ്ചകളില്‍ രാവിലെ 10.30 മുതല്‍ പുലർച്ചെ മൂന്ന് വരെയും ശനിയാഴ്ചകളില്‍ രാവിലെ 10.30 മുതല്‍ പുലർച്ചെ മൂന്ന് വരെയുമായിരിക്കും ഈ ബസുകളുടെ പ്രവർത്തന സമയം.

Tags