സൗദിയും ഖത്തറുമായി പ്രതിരോധ കരാര്‍ ഒപ്പിട്ട് സെലെന്‍സ്‌കി

zelensky

യുക്രെയിന്‍ ഇന്ന് സഹായം തേടുക മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നല്‍കി യുക്രെയിന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി. യുക്രെയിന്‍ ഇന്ന് സഹായം തേടുക മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.
പ്രതിരോധ രംഗത്തു പത്തുവര്‍ഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെന്‍സ്‌കി കരാര്‍ ഒപ്പുവച്ചു. ഉത്പാദന മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ വരും. പുതിയ പ്ലാന്റുകള്‍ ഗള്‍ഫിലും യുക്രെയ്നിലും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ വ്യോമ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുക്രെയിന്‍ സൈനികരുമായി സെലന്‍സി കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ സഹകരണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.


 

Tags