കണ്ണൂർ നീർച്ചാൽസ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു

Youth From Kannur Neerchal Collapses Dies In Dubai
Youth From Kannur Neerchal Collapses Dies In Dubai

നിരവധി വർഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന അഫ്സല്‍ 'നീർച്ചാലിയൻസ് യു.എ.ഇ' കൂട്ടായ്മ അംഗമായിരുന്നു

കണ്ണൂർ : കണ്ണൂർ സിറ്റി നീർച്ചാൽ പാകത്തിന് സമീപം  സി എച്ച് ഹൗസിൽ താമസിക്കുന്ന അഫ്സൽ സി എച്ച് (46) ദുബൈയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചു.
ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്റെ ജ്യേഷ്ഠ സഹോദരനാണ്. മ ഹംസ -സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങള്‍: സാജിദ്, നജീബ്, ഫർസാന.

നിരവധി വർഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന അഫ്സല്‍ 'നീർച്ചാലിയൻസ് യു.എ.ഇ' കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags