ദമാം ഖത്തീഫിൽ എറണാംകുളം സ്വദേശി ആത്മഹത്യ ചെയ്തു

uyfgfgfb

ദമാം ഖത്തീഫിൽ എറണാംകുളം സ്വദേശി ആത്മഹത്യ ചെയ്തു . കോതമംഗലം സ്വദേശി കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീമിനെയാണ്  ആണ് ഇന്ന് രാവിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ മൂന്ന് മാസം മുൻപാണ് പുതിയ വിസയിൽ ഖത്തീഫിൽ എത്തിയത്. ഇവിടെയെത്തി ജോലിക്കു പോകാൻ വിമുഖത കാണിച്ചിരുന്ന ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനെ തുടർന്ന് ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. 

ഇന്ന് രാവിലെ ബാത്ത് റൂമിൽ കേറിയ അബ്ദുല്ല സലീം പുറത്തിറങ്ങാത്തതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും വാതിൽ പൊളിച്ചപ്പോഴാണ് കയ്യിലെ ഞെരമ്പു മുറിച്ചു രക്തം വാർന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. പിതാവ് സലിം അലിയാർ, മാതാവ് ആമിന. മൃതദേഹം നാട്ടിലേയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Share this story