യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

google news
dead

യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തന്‍പള്ളി കിഴക്ക് പോനത്ത് വീട്ടില്‍ അബ്ദുല്‍ സലാം ഹൈദ്രോസിന്റെ മകന്‍ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. 

രണ്ടു മാസത്തെ വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയതായിരുന്നു. യുഎയില്‍ താമസിക്കുന്ന സ്ഥലത്താണ് കുഴഞ്ഞു വീണ് മരിച്ചത്.
ജോലി ആവശ്യത്തിനായാണ് അവര്‍ എത്തിയത്. ജോലി അന്വേഷിക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നു. ഇതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. കുഴഞ്ഞു വീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം പിന്നീട്. അവിവാഹിതനാണ്. മാതാവ് : ജമീല. ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Tags