അറബ് ജനതയ്ക്ക് നിങ്ങള്‍ എന്നും ഹീറോകള്‍; ഈജിപ്ത് ഫുട്‌ബോളിനെ പ്രശംസിച്ച് യുഎഇ പ്രധാനമന്ത്രി

bahrain

അവസാന നിമിഷം വരെ പോരാടിയ ഈജിപ്ഷ്യന്‍ ടീം രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്താണ് മൈതാനത്ത് പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

അറ്റ്ലാന്റയില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയോട് പൊരുതി വീണ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഈജിപ്തിന്റേത് വീരോചിത പ്രകടനമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അവസാന നിമിഷം വരെ പോരാടിയ ഈജിപ്ഷ്യന്‍ ടീം രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്താണ് മൈതാനത്ത് പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആസ്വാദ്യകരവും മനോഹരവുമായ ഒരു മത്സരം സമ്മാനിച്ചതിന് ഷെയ്ഖ് മുഹമ്മദ് താരങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഈജിപ്ത് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത് രാജ്യത്തിന്റെ ഹീറോകളായിട്ടാണെന്നും എല്ലാ അറബ് ജനതയുടെയും കണ്ണുകളില്‍ അവര്‍ എന്നും മികച്ച പോരാളികളായി തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags