സൗദിയില്‍ യെമന്‍ പൗരന്മാര്‍ക്ക് നിയമവിധേയമായി തുടരാന്‍ അവസരം; നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

saudi

മക്ക മേഖലയിലെ പ്രമുഖ സ്റ്റാറ്റസ് കറക്ഷന്‍ കേന്ദ്രം സൗദി പാസ്പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ നേരിട്ട് സന്ദര്‍ശിച്ചു

സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന യെമന്‍ പൗരന്മാരുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി മക്ക മേഖലയിലെ പ്രമുഖ സ്റ്റാറ്റസ് കറക്ഷന്‍ കേന്ദ്രം സൗദി പാസ്പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ നേരിട്ട് സന്ദര്‍ശിച്ചു.

ജിദ്ദാ-മക്ക പാതയിലെ ശുമൈസി ജനറല്‍ സര്‍വീസസ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന റെഗുലറൈസേഷന്‍ കേന്ദ്രത്തിലാണ് പാസ്പോര്‍ട്ട് മേധാവി സന്ദര്‍ശനം നടത്തിയത്. സെന്ററിലൂടെ യെമന്‍ പൗരന്മാര്‍ക്ക് നല്‍കിവരുന്ന ഘടനാപരമായ സേവനങ്ങളും നിലവിലെ നടപടിക്രമങ്ങളുടെ പുരോഗതിയും അദ്ദേഹം നേരിട്ട് വിലയിരുത്തി.

നിലവിലുള്ള സൗദി താമസ-തൊഴില്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി, എത്തുന്ന അപേക്ഷകരുടെ രേഖകള്‍ തിരുത്തി നിയമവിധേയമാക്കുന്ന നടപടികള്‍ കാലതാമസമില്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി.

Tags