ലോകത്തിലെ ആദ്യ 'എഐ പാര്‍ക്ക്' ഒരുങ്ങുന്നു
സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിനാണ് ദുബായ് തുടക്കമിടുന്നത്.
കൃത്രിമബുദ്ധിയുടെ കരുത്തില്‍ ലോകത്തിലെ ആദ്യത്തെ എഐ ഡിസൈന്‍ഡ് പാര്‍ക്ക് ദുബായില്‍ ഒരുങ്ങുന്നു. ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ച മൂന്ന് വന്‍കിട വികസന പദ്ധതികളുടെ ഭാഗമായാണ് വിപ്ലവകരമായ ഈ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്.
സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിനാണ് ദുബായ് തുടക്കമിടുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ, എഐ സാങ്കേതികവിദ്യയും ഡാറ്റയും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി രൂപകല്‍പ്പന ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ക്കാണിത്. ദുബായിലെ പൊതുയിടങ്ങളുടെ ഭാവി തന്നെ മാറ്റിയെഴുതുന്ന ഈ എഐ പാര്‍ക്ക്, നഗരസേവനങ്ങളും ജനങ്ങളുടെ ജീവിതനിലവാരവും ആധുനികവല്‍ക്കരിക്കുന്നതിന്റെ പ്രധാന ഭാഗമാകും.
.jpg)

