ബഹ്‌റൈനില്‍ ജൂണ്‍ 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം ; നിയമം ലംഘിച്ചാല്‍ പിഴ
Jun 1, 2026, 13:24 IST
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 4 മണിവരെ തൊഴിലാളികളെ പുറംജോലികള്‍ക്ക് നിയോഗിക്കുന്നത് തൊഴിലുടമകള്‍ക്ക് വിലക്കിയിട്ടുണ്ട്.
ബഹ്‌റൈനില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന തൊഴില്‍നിരോധനം ഏര്‍പ്പെടുത്തും. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഹോട്ട്ലൈന്‍ ഏര്‍പ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് തടവും കനത്ത പിഴയും നേരിടേണ്ടിവരും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനാണ് നടപടി.
ബഹ്‌റൈനില്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം 2026-ലെ വാര്‍ഷിക വേനല്‍ക്കാല മധ്യാഹ്ന തൊഴില്‍നിരോധനം പ്രഖ്യാപിച്ചു. 2026 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തില്‍ വരുന്ന നിയമ പ്രകാരം, ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 4 മണിവരെ തൊഴിലാളികളെ പുറംജോലികള്‍ക്ക് നിയോഗിക്കുന്നത് തൊഴിലുടമകള്‍ക്ക് വിലക്കിയിട്ടുണ്ട്.
.jpg)

