വര്‍ക്ക് പെര്‍മിറ്റ് പിഴയില്ലാതെ പുതുക്കാം

oman
oman

പിഴകളും ബാധ്യതകളും പരിഹരിക്കുന്നതിനായി അനുവദിച്ചിരുന്ന കാലാവധി ഒമാന്‍ തൊഴില്‍ മന്ത്രാലയം 2025 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു

വ്യക്തികളുടെയും തൊഴില്‍ദാതാക്കളുടെയും പിഴകളും ബാധ്യതകളും പരിഹരിക്കുന്നതിനായി അനുവദിച്ചിരുന്ന കാലാവധി ഒമാന്‍ തൊഴില്‍ മന്ത്രാലയം 2025 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഒരു മാസം കൂടി കഴിയുമ്പോള്‍ ഈ സൗകര്യം അവസാനിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. 

tRootC1469263">

എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളും ഈ കാലാവധി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനും നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് അവരുടെ സ്ഥിതി ക്രമപ്പെടുത്താനും ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് അറിയിപ്പ് പുറത്തിറക്കിയത്.

ഒമാനില്‍ താമസാനുമതി പുതുക്കുകയോ തൊഴില്‍ സ്ഥലം മാറ്റുകയോ ചെയ്ത് അവരുടെ നിയമപരമായ സ്ഥിതി ശരിയാക്കാനോ ക്രമപ്പെടുത്താനോ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് പ്രവേശനമോ താമസാനുമതിയോ കാലഹരണപ്പെട്ടതിനാല്‍ ചുമത്തപ്പെട്ട പിഴകള്‍ എല്ലാം ഒഴിവാക്കപ്പെടും. ഇത് തൊഴില്‍ മന്ത്രാലയം അവരുടെ സ്ഥിതിവിവരങ്ങള്‍ പരിശോധിച്ചതിനുശേഷമായിരിക്കും നടപ്പാക്കുക.

Tags