ബഹ്റൈനില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു
Apr 24, 2026, 14:12 IST
ഞായറാഴ്ച മുതല്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനില്‍ സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കി വന്നിരുന്ന റിമോട്ട് വര്‍ക്ക് സംവിധാനം അവസാനിപ്പിക്കുന്നു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളിലും ഇനി നേരിട്ടുള്ള പ്രവര്‍ത്തന രീതി പുനരാരംഭിക്കും.
ഞായറാഴ്ച മുതല്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇടക്കാലത്ത് വീട്ടിലിരുന്നുള്ള ജോലി സംവിധാനം നടപ്പിലാക്കിയത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പഴയപടി ഓഫീസുകള്‍ വഴി ലഭ്യമാകും.
.jpg)

