മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചെത്തി വിസ് എയര്‍
നാല് പ്രധാന മിഡില്‍ ഈസ്റ്റ് നഗരങ്ങളിലായി ആഴ്ചയില്‍ 49 വിമാന സര്‍വീസുകളും 12 പുതിയ റൂട്ടുകളും അവതരിപ്പിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും സജീവമാക്കാനൊരുങ്ങി യൂറോപ്യന്‍ ബജറ്റ് എയര്‍ലൈനായ 'വിസ് എയര്‍' . യുഎഇയിലെ ദുബായ്, അബുദാബി കൂടാതെ സൗദി അറേബ്യയിലെ ജിദ്ദ, ജോര്‍ദാനിലെ അമ്മാന്‍ എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് കമ്പനി പുനരാരംഭിക്കുന്നത്. നാല് പ്രധാന മിഡില്‍ ഈസ്റ്റ് നഗരങ്ങളിലായി ആഴ്ചയില്‍ 49 വിമാന സര്‍വീസുകളും 12 പുതിയ റൂട്ടുകളും അവതരിപ്പിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പുതിയ റൂട്ടുകളുടെ പ്രഖ്യാപനം നടത്തിയെങ്കിലും ഏതൊക്കെ വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുകയെന്നോ ഏതൊക്കെ തീയതി മുതലായിരിക്കും വിമാനങ്ങള്‍ പറന്നുയരുകയെന്നോ ഉള്ള വിവരങ്ങള്‍ വിസ് എയര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ കൃത്യമായ സമയക്രമം വരും ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകൂ. എങ്കിലും യാത്രക്കാര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
.jpg)

