ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ ; സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

qatar

ക്യാമ്പ് ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2026 ഏപ്രില്‍ 15 വരെ തുടരും.

ശൈത്യകാല ക്യാമ്പിംഗ് സീസണിനോടനുബന്ധിച്ച് സീലൈന്‍ മേഖലയിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കുന്നതിനായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. 2025-2026 വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ കണക്കിലെടുത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പ് ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2026 ഏപ്രില്‍ 15 വരെ തുടരും.

tRootC1469263">

ഈ സംരംഭത്തിന്റെ ഭാഗമായി സീലൈനിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി അവയുടെ മുന്‍വശത്ത് പദ്ധതിയുടെ ഔദ്യോഗിക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടാകും. '2025-2026 ക്യാമ്പിംഗ് സീസണിലെ കുറഞ്ഞ സേവന നിരക്ക് പദ്ധതിയില്‍ പങ്കാളി' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഉള്ള കടകളില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

ക്യാമ്പര്‍മാര്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണവും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയുകയും സീലൈന്‍ മേഖലയിലെ വിനോദസഞ്ചാരവും വാണിജ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്

Tags