നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കും, നേരിട്ടുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നിലവില്‍ നടക്കുന്നില്ലെന്ന് മന്ത്രാലയം

qatar

അയല്‍രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ കവചത്തെ തകര്‍ക്കുന്ന ഘട്ടത്തിലെത്തിയതായി മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യം സുരക്ഷാസംവിധാനങ്ങളെ തകിടം മറിച്ചിരിക്കുകയാണെന്ന് ഖത്തര്‍ വിദേശമന്ത്രാലയം. അയല്‍രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ കവചത്തെ തകര്‍ക്കുന്ന ഘട്ടത്തിലെത്തിയതായി മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.


മേഖലയിലെ സുരക്ഷാ ചട്ടകൂടുകളെ കുറിച്ച് പുനര്‍ ചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. ഔദ്യോഗികമോ അനൗദ്യോകിമോ ആയ ഏത് നയതന്ത്ര നീക്കങ്ങളേയും പിന്തുണയ്ക്കും. നിലവില്‍ ഖത്തറിന്റെ ഭാഗത്തു നിന്ന് നേരിട്ടുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
 

Tags