കുവൈത്തിലെ മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പമാകുമോ? സഹൽ ആപ്പിൽ ഭാഷാ മാറ്റത്തിന് നിർദേശം

sahel

കുവൈത്ത് :കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ സ്വന്തം ഭാഷയിൽ ലഭ്യമാക്കണമെന്ന നിർദേശം ശ്രദ്ധ നേടുന്നു. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സർക്കാർ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കണമെന്നാണ് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിന്റെ നിർദേശം. കുവൈത്തിൽ നടന്ന അഞ്ചാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മേളനത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, ഉറുദു, ബംഗാളി, ടഗാലോഗ് തുടങ്ങിയ ഭാഷകളിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് പരിഗണിക്കണമെന്നാണ് നിർദേശം. പ്രത്യേകിച്ച് താമസരേഖകൾ, തൊഴിൽ സംബന്ധമായ കാര്യങ്ങൾ, ഗതാഗത സേവനങ്ങൾ തുടങ്ങിയ പ്രവാസികൾക്ക് ഏറെ ആവശ്യമായ മേഖലകളിൽ ഭാഷാ സൗകര്യം ഒരുക്കേണ്ടതുണ്ട്.

സഹൽ ആപ്പിലെ അറിയിപ്പുകളും അപേക്ഷകളും ഫോമുകളും കൂടുതൽ ലളിതമായ ഭാഷയിൽ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഇതിനായി നിർമിതബുദ്ധിയുടെ സഹായത്തോടൊപ്പം മനുഷ്യരുടെ പരിശോധനയും ഉറപ്പാക്കണം. മലയാളത്തിലുള്ള ചാറ്റ്ബോട്ടുകൾ, വാട്സ്ആപ്പ് സഹായസേവനങ്ങൾ, ചെറിയ വിശദീകരണ വീഡിയോകൾ എന്നിവയും പരിഗണിക്കാമെന്നാണ് അഭിപ്രായം. എന്നാൽ ഇത് നിലവിൽ മുന്നോട്ടുവച്ച നിർദേശമാണ്; ഔദ്യോഗികമായി നടപ്പാക്കിയ തീരുമാനമല്ല. നടപ്പിലായാൽ കുവൈത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

Tags