വെള്ളക്കെട്ട് ; ഷാര്‍ജ, അജ്മാന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി
Mar 27, 2026, 13:00 IST
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം.
യുഎഇയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടു മൂലം ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കും അജ്മാനിലേക്കും തിരിച്ചുമുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ വൈകീട്ട് ഏഴു മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം.
ശക്തമായ മഴയെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ വെള്ളം ഉയര്‍ന്നതും കാഴ്ചപരിധി കുറഞ്ഞതും ബസ് സര്‍വീസുകളെ ബാധിച്ചു. ഷാര്‍ജയിലെ ചില പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കകുയാണ്.
.jpg)


