ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്; വാക്സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം
അതത് ഗവര്‍ണറേറ്റുകളില്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതുണ്ട്.
ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും യാത്രയ്ക്ക് മുന്‍പായി നിര്‍ബന്ധമായും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മതകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സ്‌ക്രീനിംഗ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ തീര്‍ത്ഥാടകര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഇവര്‍ അതത് ഗവര്‍ണറേറ്റുകളില്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതുണ്ട്.
മെനിംഗോകോക്കല്‍ വാക്സിന്‍, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിന്‍ എന്നിവയാണ് പ്രധാനമായും സ്വീകരിക്കേണ്ടത്. രണ്ട് മാസവും അതില്‍ കൂടുതലും പ്രായമുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മെനിംഗോകോക്കല്‍ വാക്സിന്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ എടുത്താല്‍ അഞ്ച് വര്‍ഷത്തേക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും. അതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ വാക്സിന്‍ സ്വീകരിച്ചവര്‍ ഇതിന്റെ ഔദ്യോഗിക രേഖ ഹാജരാക്കിയാല്‍ വീണ്ടും ഡോസ് എടുക്കേണ്ടതില്ല.
ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ രോഗബാധയില്‍ നിന്നും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ എല്ലാ വര്‍ഷവും വാര്‍ഷിക ഡോസ് എടുക്കാനാണ് മന്ത്രാലയത്തിന്റെ ശുപാര്‍ശ.
.jpg)

