വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനില്‍ രണ്ട് തവണ അപായ സൈറണുകള്‍

bahrain

ഇന്ന് പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനില്‍ രണ്ട് തവണയാണ് അപായ സൈറണുകള്‍ മുഴങ്ങിയത്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ ആക്രമണം. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇന്ന് പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനില്‍ രണ്ട് തവണയാണ് അപായ സൈറണുകള്‍ മുഴങ്ങിയത്. 

രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ടതോടെ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

Tags