പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ്

qatar

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒ മുന്നറിയിപ്പ് നല്‍കി. ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലിയെയും വരുമാനത്തെയും ഇത് ബാധിച്ചേക്കാം. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണം, ഗതാഗതം, വ്യാപാരം, സേവനം തുടങ്ങിയ മേഖലകളില്‍ തിരിച്ചടി ഉണ്ടാകും. ഈ മേഖലകളിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പ്രവാസികളും ജോലി ചെയ്യുന്നത്.

എണ്ണവില ഉയരുന്നതും ഗതാഗത തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം കമ്പനികളുടെ ചെലവ് കൂടും. ഇതോടെ പുതിയ നിയമനങ്ങള്‍ കുറയുന്നതിനൊപ്പം ചില മേഖലകളില്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും ചെയ്യാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Tags