സാമൂഹിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; കുവൈത്തില്‍ യുവതി അറസ്റ്റില്‍
യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചോദ്യോത്തര വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്.
കുവൈത്തിലെ സാമൂഹിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുവൈത്തി യുവതിയെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് കീഴിലുള്ള സൈബര്‍ ക്രൈം വിഭാഗമാണ് യുവതിയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചത്. യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചോദ്യോത്തര വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്.
tRootC1469263">പൊതുമര്യാദകള്‍ക്ക് നിരക്കാത്തതും കുവൈത്ത് സമൂഹത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്നതുമായ പദപ്രയോഗങ്ങളും ചോദ്യങ്ങളും വീഡിയോയില്‍ അടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള ഉള്ളടക്കം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പൊതു ധാര്‍മ്മികതയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയും തുടര്‍ന്ന് അധികൃതര്‍ ഇവരെ വിളിപ്പിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും യുവതി സമ്മതിച്ചു. ക്രിമിനല്‍ കുറ്റമെന്ന് കണ്ടെത്തി.
.jpg)


