കുടിശികയുള്ളവരുടെ വീസ ഇന്നു മുതല്‍ പുതുക്കില്ല

google news
kuwait flag

കുടിശിക വരുത്തുന്ന പ്രവാസികള്‍ക്കെതിരെ കുരുക്ക് മുറുക്കി കുവൈത്ത്. വീസ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും കുടിശിക തീര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെയും വിവിധ വകുപ്പുകളിലേയും കുടിശികയുള്ള വിദേശികളുടെ വീസ ഇന്നു മുതല്‍ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും നിബന്ധന ബാധകം. ഇതിനൊപ്പം ആരോഗ്യ മന്ത്രാലയം വഴി  ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ തെളിവും ഹാജരാക്കണം.കുടിശികയുള്ളവര്‍ക്ക് യാത്രാ വലിക്ക് കുവൈത്തില്‍ നടപ്പാക്കിയിരുന്നു.
 

Tags