താമസ തൊഴില്‍ നിയമ ലംഘനം ; ഒരാഴ്ചയ്ക്കിടെ 14621 വിദേശികളെ നാടുകടത്തി സൗദി

arrest1

നിയമ ലംഘകരില്‍ 59 ശതമാനം ഇത്യോപ്യക്കാരും 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളുമാണ്.

സൗദിയില്‍ താമസ കുടിയേറ്റ, തൊഴില്‍, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 14621 വിദേശികളെ ഒരാഴ്ചയിക്കിടെ നാടുകടത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയ 18054 പേരില്‍ രേഖകളുള്ളവരെയാണ് നാടുകടത്തിയത്.


ശേഷിച്ചവരെ രേഖകള്‍ ശരിയാക്കുന്ന മുറയ്ക്ക് നാടുകടത്തും. ഇതില്‍ 11343 പേര്‍ താമസ നിയമങ്ങളും 3858 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങളും 2853 പേര്‍ തൊഴില്‍ നിയമങ്ങളും ലംഘിച്ചവരാണ്. നിയമ വിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1491 പേരെയും പിടികൂടി. നിയമ ലംഘകരില്‍ 59 ശതമാനം ഇത്യോപ്യക്കാരും 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളുമാണ്.
നിയമ ലംഘകര്‍ക്ക് താമസം, ജോലി, ഗതാഗത സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. ഇവരുടെ വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടും.

tRootC1469263">


 

Tags