നിയമ ലംഘനം ; ഫാര്‍മസികള്‍ക്ക് മൂന്നു കോടി പിഴ
മരുന്നുകളുടെ നീക്കം ഇലക്ടോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാണ് ഏഴു ഫാര്‍മസികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്
ലഹരി നിയമങ്ങള്‍ ലംഘിച്ചതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പത്തു ഫാര്‍മസികള്‍ക്ക് 17 ലക്ഷം റിയാല്‍ പിഴ ചുമത്തി. സൗദി വിപണിയില്‍ മരുന്നുകളുടെ സുരക്ഷയും നിലവാരവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനാണ് നടപടി കര്‍ശനമാക്കിയത്.
മരുന്നുകളുടെ നീക്കം ഇലക്ടോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാണ് ഏഴു ഫാര്‍മസികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രജിസ്റ്റര്‍ ചെയ്ത മരുന്ന് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കാതിരുന്നതിന് രണ്ടു ഫാര്‍മസികള്‍ക്കെതിരെ നടപടിയെടുത്തു. മരുന്നുകളുടെ ലഭ്യതയില്‍ കുറവോ വിതരണത്തില്‍ തടസ്സമോ ഉണ്ടാകാന്‍ സാധ്യതയുള്ള വിവരം മുന്‍കൂട്ടി അറിയിക്കാത്തതാണ് ഒരു ഫാര്‍മസിക്ക് വിനയായത്.
ലഹരി മരുന്ന് നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. സ്ഥാപനം ആറു മാസത്തേക്ക് പൂട്ടും.
.jpg)


