നിയമ ലംഘനം ; പ്രവാസി ബാച്ചിലര്‍മാര്‍ താമസിച്ച 17 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

kuwait
kuwait

അനധികൃതമായി ബാച്ചിലര്‍മാരായ പ്രവാസികളെയും, അംഗീകാരമില്ലാത്ത വാടകക്കാരെയും താമസിപ്പിച്ച കെട്ടിടങ്ങള്‍ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.

കുവൈത്തിലെ അല്‍ ഖുദ്ദൂസില്‍ 17 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അനധികൃതമായി ബാച്ചിലര്‍മാരായ പ്രവാസികളെയും, അംഗീകാരമില്ലാത്ത വാടകക്കാരെയും താമസിപ്പിച്ച കെട്ടിടങ്ങള്‍ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.

ഭവന മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി നടത്തിയ പരിശോധനക്കൊടുവിലാണ് നടപടി സ്വീകരിച്ചത്. സ്വദേശി കുടുംബങ്ങള്‍ക്ക് മാത്രമുള്ള മേഖലകളിലെ നിരവധി വീടുകള്‍ ബാച്ചിലര്‍ താമസത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് സോണിംഗ് നിയമങ്ങള്‍ ലംഘിക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. മുന്നറിയിപ്പുകള്‍ ലഭിച്ചതിന് ശേഷം ചില കെട്ടിട ഉടമകള്‍ നിയമവിധേയമാക്കാന്‍ തയ്യാറായി. മുന്നറിയിപ്പിന് ശേഷവും നിയമലംഘനം തുടര്‍ന്ന വീടുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

tRootC1469263">

Tags