നിയമ ലംഘനം ; ഇന്ത്യക്കാരുള്‍പ്പടെ ആറുപേര്‍ സൗദിയില്‍ പിടിയില്‍
May 2, 2026, 12:58 IST
അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു.
സൗദി അറേബ്യയിലെ സമുദ്ര സുരക്ഷാ-സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ആറ് പ്രവാസികളെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അസിര്‍ മേഖലയിലെ അല്‍ ഖഹ്‌മ ഗവര്‍ണറേറ്റില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമം ലംഘിച്ച് മീന്‍ പിടിത്തം നടത്തിയ പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു.
കൃത്യമായ ലൈസന്‍സോ അനുമതിയോ കൂടാതെ രാജ്യത്തെ നിരോധിത സമുദ്ര മേഖലകളില്‍ മീന്‍പിടുത്തം നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് മത്സ്യങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
.jpg)

