ഹജ് നിയമ ലംഘനം ; സൗദി പൗരന്‍ പിടിയില്‍
May 12, 2026, 13:47 IST
ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ് അനുഷ്ഠിക്കുന്നവര്‍ക്ക് 20000 റിയാലാണ് പിഴ.
ഹജ് പെര്‍മിറ്റില്ലാത്ത മൂന്ന് ഈജിപ്തുകാരെ നിയമ വിരുദ്ധമായി മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തു. ഈ കുറ്റത്തിന് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇത്തരക്കാര്‍ക്ക് അഭയമോ ഗതാഗത സൗകര്യമോ നല്‍കുന്നവര്‍ക്കും സമാന ശിക്ഷയുണ്ടാകും.
ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ് അനുഷ്ഠിക്കുന്നവര്‍ക്ക് 20000 റിയാലാണ് പിഴ. മറ്റ് വീസയിലുള്ളവര്‍ ഹജ് സീസണില്‍ മക്കയിലേക്ക് പ്രവേശിച്ചാലും 20000 ദിര്‍ഹം പിഴയീടാക്കും. ഹജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ പത്തുവര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും.
.jpg)

