വിനായകനുള്ള കഴിവ് അപാരം, ശക്തമായ പ്രമേയവും മികച്ച അവതരണവും;കളങ്കാവലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

sivan kutty
sivan kutty

'കളങ്കാവല്‍': ധീരമായ പരീക്ഷണം

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ സിനിമയെയും നാടന്‍മാരെയും അഭിനന്ദിച്ച് എത്തുകയാണ് മന്ത്രി വി ശിവന്‍കുട്ടി. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്‌ക്രീനിലെത്തിക്കാന്‍ വിനായകനുള്ള കഴിവ് അപാരമാണെന്നും ധീരമായ പരീക്ഷണമാന്‍ സിനിമയെന്നും ശിവന്‍കുട്ടി പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയത്തെയും മന്ത്രി പ്രശംസിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.

tRootC1469263">

'കളങ്കാവല്‍': ധീരമായ പരീക്ഷണം. മലയാള സിനിമയുടെ നിലവാരം കൂടുതല്‍ മികവിലേയ്ക്ക് ഉയര്‍ത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേര്‍ത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയില്‍ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ല്‍ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങള്‍ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അര്‍പ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങള്‍ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്‌ക്രീനിലെത്തിക്കാന്‍ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ചവെച്ചിരിക്കുന്നത്. ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് 'കളങ്കാവല്‍' പ്രേക്ഷകമനസ്സില്‍ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നല്ല സിനിമകള്‍ വിജയിക്കട്ടെ,' ശിവന്‍കുട്ടി പറഞ്ഞു.

Tags