ഒമാനില്‍ ജീവനക്കാര്‍ക്ക് നേരെ വിദേശികള്‍ പണമെറിഞ്ഞതായി പ്രചരിച്ച വീഡിയോ; വിശദീകരണവുമായി അധികൃതര്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരന് നേരെ ഒരു വിദേശി പണം എറിയുന്നതായി കാണിച്ചിരുന്നു.
ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെ വിദേശികള്‍ പണം എറിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വിശദീകരണവുമായി റോയല്‍ ഒമാന്‍ പൊലീസ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരന് നേരെ ഒരു വിദേശി പണം എറിയുന്നതായി കാണിച്ചിരുന്നു. മറ്റൊരു വീഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെയും സമാനമായ രീതിയില്‍ പണം എറിയുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീഡിയോകള്‍ വ്യാപക ശ്രദ്ധ നേടിയതിനെ തുടര്‍ന്നാണ് ഇരുവീഡിയോകളുടെയും പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ഇതില്‍ വനിതാ ജീവനക്കാരി ഉള്‍പ്പെട്ട വീഡിയോ ബോധവത്കരണ ലക്ഷ്യത്തോടെ ഒരുക്കിയ നാടകീയ ദൃശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാരിയുടെയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെ ആവശ്യമായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
.jpg)

